തളിക്കുളം: നാല്പത്തിആറ് ദിവസമായി സെക്രട്ടറിയറ്റിന് മുൻപിൽ രാപ്പകൽ സമരം നടത്തുന്ന ആശാവർക്കർമാർക്കും ഒരാഴ്ചയായി സമരം തുടരുന്ന അംഗനവാടി ടീച്ചർമാർക്കും പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് തളിക്കുളം മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി തളിക്കുളം ഗ്രാമ പഞ്ചായത്ത് ഓഫിസിന്ന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. അനിൽ പുളിക്കൻ ഉദ്ഘടാനം ചെയ്തു. മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് പി.എസ് സുൽഫിക്കർ അധ്യക്ഷത വഹിച്ച ചടങ്ങിൽ നാട്ടിക ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് പി.ഐ ഷൗക്കത്തലി മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസ്സ് നേതാകളായ ഗഫൂർ തളിക്കുളം, സി.വി ഗിരി, ഹിറോഷ് ത്രിവേണി, ഗീത വിനോദൻ, മുനീർ ഇടശ്ശേരി, സുമന ജോഷി, ജീജ രാധാകൃഷ്ണൻ, ഷൈജ കിഷോർ, നീതു പ്രേംലാൽ, പി.കെ അബ്‌ദുൾ കാദർ, എം.കെ ബഷീർ, കെ.ആർ വാസൻ, എ.പി ബിനോയ്, പ്രകാശൻ പുളിക്കൽ, ടി.യു സുഭാഷ് ചന്ദ്രൻ, ശകുന്തള കൃഷ്ണൻ, ലൈല ഉദയകുമാർ, എ.എ യുസഫ്, കബീർ അരവശ്ശേരി, കെ.ടി കുട്ടൻ, ഷീജ രാമചന്ദ്രൻ, എ.എ യുസഫ്, കെ.എ ഫൈസൽ, യു.എ ഉണ്ണികൃഷ്ണൻ, എ.പി രത്നാകരൻ, സീനത്ത് ഷെക്കീർ, മീന രമണൻ, അഡ്വ: എ.ടി നേന, കെ.എസ് രാജൻ, രാമചന്ദ്രൻ പണ്ടാരെ, എൻ.മദന മോഹനൻ, തുടങ്ങിയവർ സംസാരിച്ചു.
previous post
next post