കോഴഞ്ചേരി: എസ്എസ്എൽസി പരീക്ഷയെഴുതാൻ വിദ്യാർഥി എത്തിയത് മദ്യലഹരിയിൽ. കോഴഞ്ചേരി നഗരത്തിലെ സ്കൂളിലാണ് സംഭവം. പരീക്ഷഹാളിൽ ഇരുന്ന കുട്ടിയെ കണ്ടപ്പോൾ ഡ്യൂട്ടിയ്ക്കെത്തിയ അധ്യാപകന് സംശയം തോന്നി. തുടർന്ന് അധ്യാപകർ കുട്ടിയുടെ ബാഗ് പരിശോധിച്ചപ്പോൾ മദ്യക്കുപ്പിയും പതിനായിരത്തോളം രൂപയും കണ്ടെത്തി. പരീക്ഷയ്ക്കുശേഷം ആഘോഷം നടത്താൻ ശേഖരിച്ച പണമാണെന്ന് പോലീസ് പറഞ്ഞു.ക്ലാസിനു പുറത്തിറക്കിയ വിദ്യാർഥിയുടെ വീട്ടുകാരെ സ്കൂൾ അധികൃതർ വിവരം അറിയിച്ചു. കുട്ടി പരീക്ഷ എഴുതിയില്ല.
previous post
next post