പെരിങ്ങോട്ടുകര: താന്ന്യം ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡിൽ കവി കുഞ്ഞുണ്ണി മാസ്റ്റർ അനുസ്മരണ ദിനാചരണം ചൈതന്യ അംഗൻവാടിയിൽ നടത്തി. അതിയാരത്ത് കുഞ്ഞുണ്ണിനായർ മാർച്ച് 26, 2006ൽ ആണ് ഈ ലോകത്തോട് വിട പറയുന്നത് ദാർശനികമേമ്പൊടിയുള്ള ഹ്രസ്വകവിതകളിലൂടെ ശ്രദ്ധേയനായി. ബാലസാഹിത്യമേഖലയിൽ ഇദ്ദേഹത്തിന്റെ സംഭാവനകൾ വ്യാപകമായ അംഗീകാരംനേടിയിട്ടുണ്ട്. കുട്ടിക്കവിതകളാണ് കുഞ്ഞുണ്ണിമാഷിന്റെ സവിശേഷത എന്ന് എടുത്ത് പറയേണ്ടതാണ്. പുഷ്പാർച്ചനയോടെ തുടങ്ങിയ അനുസ്മരണ ചടങ്ങിൽ വാർഡ് മെമ്പർ ആന്റോ തൊറയൻ, അംഗൻ വാടി വർക്കർ അഞ്ചു കെ.ബി, ഹെൽപ്പർ ഗീത, സുനിത രാജേഷ് എന്നിവർ പ്രസംഗിച്ചു. അനുസ്മരണത്തിന് വന്ന എല്ലാവർക്കും കൽക്കണ്ടവും, വളപ്പൊട്ടുകളും നൽകിയാണ് സ്വീകരിച്ചത്.
previous post
next post