News One Thrissur
Updates

സ്വർണവിലയിൽ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. പവന് 320 രൂപ വര്‍ധിച്ച് 65,880 രൂപയായി. ഗ്രാമിന് 40 രൂപയും വര്‍ധിച്ചു. 8235 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. കഴിഞ്ഞ രണ്ട് ദിവസവും സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തിയതിന് ശേഷമാണ് വില ഉയര്‍ന്നിരിക്കുന്നത്. വരും ദിവസങ്ങളിലും സ്വര്‍ണവില ഉയരാന്‍ തന്നെയാണ് സാധ്യത. ഗോള്‍ഡ്മാന്‍ സാചസ് പോലുള്ള ഏജന്‍സികള്‍ തുടര്‍ന്നും സ്വര്‍ണവില ഉയരാന്‍ തന്നെയാണ് സാധ്യതയെന്ന് പ്രവചിച്ചിട്ടുണ്ട്.സ്വര്‍ണവില ഔണ്‍സിന് 3250നും 3520 ഡോളറിനും ഇടയിലേക്ക് ഉയരുമെന്നാണ് ഗോള്‍ഡ്മാന്‍ സാചസിന്റെ പ്രവചനം. ഏഷ്യന്‍ കേന്ദ്രബാങ്കുകള്‍ അടുത്ത ആറ് വര്‍ഷത്തേക്ക് കൂടി വന്‍തോതില്‍ സ്വര്‍ണം വാങ്ങികൂട്ടുമെന്നാണ് വിലയിരുത്തല്‍ ഇതും സ്വര്‍ണവില ഉയരുന്നത് കാരണമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Related posts

വലപ്പാട് ഉപജില്ലാ സ്‌കൂള്‍ കലോത്സവം ഇന്ന് സമാപിക്കും: ഹൈസ്കൂൾ വിഭാഗത്തിൽ ചെന്ത്രാപ്പിന്നി എച്ച്എസ്എസും വാടാനപ്പള്ളി കെഎൻഎം വിഎച്ച് എസും ഹയർ സെക്കൻഡറി വിഭാഗത്തിൽ ചെന്ത്രാപ്പിന്നി എച്ച്എസ്എസും നാട്ടിക എസ് എൻ ട്രസ്റ്റും ഇഞ്ചോടിഞ്ച് പോരാട്ടം.

Sudheer K

സംസ്ഥാന സബ് ജൂനിയർ ജൂഡോ ചാമ്പ്യൻഷിപ്പ്: തൃശ്ശൂരിന് ഓവർ ഓൾ കിരീടം. 

Sudheer K

ഗ്രേസി ടീച്ചർ അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!