മനക്കൊടി: ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിലെ പൂരം കാവടി ഉത്സവം ഉത്സവത്തിന് കൊടി കയറി. മേൽശാന്തി അജിത്ത് കാർമ്മികനായി. ഏപ്രിൽ രണ്ടിനാണ് ഉത്സവം. വിവിധ ഉത്സവം കമ്മിറ്റികളിൽ നിന്നും കാവടി പൂരം എഴുന്നള്ളിപ്പുകൾ നടക്കും. ആഘോഷത്തിന്റെ ഭാഗമായി എല്ലാ ദിവസവും കലാപരിപാടികൾ നടക്കും.
ഏപ്രിൽ ഒന്നിന് വൈകിട്ട് എട്ടിന് വിവിധ ഉത്സവം കമ്മിറ്റികളിൽ പാനഗപൂജ കാവടിയാട്ടം രണ്ടിന് രാവിലെ 9 മുതൽ വിവിധ ഉത്സവ കമ്മിറ്റികളുടെ നേതൃത്വത്തിൽ കാവടി ഘോഷയാത്ര, 12ന് അഭിഷേകം അഞ്ചിന് വരവ് വിവിധ കരകളിൽ നിന്നും ആന പൂരം എഴുന്നള്ളിപ്പുകൾ, 6ന് കൂട്ടിഎഴുന്നള്ളിപ്പ്, 9ന് രാത്രി കാവടി എഴുന്നള്ളിപ്പ്, മൂന്നിലെ പുലർച്ചെ 1. 30ന് ഭസ്മ കാവടി അഭിഷേകം, നാലരയ്ക്ക് പൂരം കൂട്ടി എഴുന്നള്ളിപ്പ് എന്നിവ നടക്കും.