തളിക്കുളം: തളിക്കുളം ഗ്രാമപഞ്ചായത്ത് 2024 -25 ജനകീയാസൂത്രണ പദ്ധതി പ്രകാരം വനിതകൾക്ക് കമ്പ്യൂട്ടർ പരിശീലന പരിപാടിക്ക് തുടക്കം കുറിച്ചു. കമ്പ്യൂട്ടർ ലിറ്ററസി പ്രോഗ്രാം എന്ന പേരിൽ സംഘടിപ്പിക്കുന്ന കമ്പ്യൂട്ടർ പരിശീലന പരിപാടി തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.സി പ്രസാദ് ഉദ്ഘാടനം ചെയ്തു. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ഐ സജിത ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഐ.ടി രംഗത്ത് വനിതകൾക്ക് കൂടുതൽ അറിവ് നൽകുന്നതിനും ജോലി സാധ്യതയും ലക്ഷ്യം വെച്ചുകൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. ആദ്യ ബാച്ചിൽ പഠിച്ചിറങ്ങിയ 50 വനിതകൾക്ക് സർട്ടിഫിക്കറ്റ് വിതരണവും നടത്തി. തളിക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.കെ അനിത ടീച്ചർ, വിനയ പ്രസാദ്, ഷിജി സി.കെ, സന്ധ്യ മനോഹരൻ, കെ.കെ സൈനുദ്ദീൻ, ജീജ രാധാകൃഷ്ണൻ, സുമന ജോഷി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. നിർവ്വഹണ ഉദ്യോഗസ്ഥ സീനി കെ.എസ് പദ്ധതി വിശദീകരണം നടത്തി. തളിക്കുളം അക്ഷയ സെന്റർ അധ്യാപിക കെ.ജി. മിനി, വിദ്യാർത്ഥികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.