തൃപ്രയാർ: ആറാട്ടുപുഴ പൂരത്തിന്റെ ഭാഗമായി നടക്കുന്ന തേവരുടെ മകീര്യം പുറപ്പാടിന്റെ മുന്നോടിയായി സി.പി.എം നേതൃത്വത്തിൽ ക്ഷേത്രപരിസരം ശുചീകരിച്ചു. നാട്ടിക ഏരിയ സെക്രട്ടറി എം.എ. ഹാരീസ് ബാബു ഉദ്ഘാടനം ചെയ്തു. കെ.എ. വിശ്വംഭരൻ അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ പി.എം. അഹമ്മദ്, മഞ്ജുള അരുണൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. പ്രസാദ്, കെ.ബി. ഹംസ, പഞ്ചായത്ത് പ്രസിഡന്റുമാരായ എം.ആർ. ദിനേശൻ, പി.ഐ. സജിത, ശാന്തി ഭാസി എന്നിവർ നേതൃത്വം നൽകി. പ്ലാസ്റ്റിക്ക് മാലിന്യം വേർതിരിച്ച് ചാക്കുകളിലാക്കി ഹരിതകർമ സേനാംഗങ്ങൾക്ക് കൈമാറി.
previous post