പെരിങ്ങോട്ടുകര: സംസ്ഥാന സർക്കാരിന്റെ മാലിന്യമുക്തനവകേരളത്തിന്റെ ഭാഗമായി മാലിന്യമുക്ത വാർഡ് പ്രഖ്യാപനം താന്ന്യം ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡിൽ നടത്തി. ആവണങ്ങാട്ടു പടി ബസ് സ്റ്റോപ്പ് പരിസരത്ത് നടന്ന ചടങ്ങിൽ വാർഡ് മെമ്പർ ആന്റോ തൊറയൻ അധ്യക്ഷത വഹിച്ചു. ആവണങ്ങാട്ടിൽ കളരി അഡ്വ. ഏ.യു. രഘുരാമൻ പണിക്കർ മാലിന്യമുക്ത വാർഡ് പ്രഖ്യാപനത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.. സിഡിഎസ് മെമ്പർ സുഭദ്ര രവി, എഡിഎസ് പ്രസിഡന്റ് വിജയ പ്രകാശൻ, ആശ വർക്കർ സുശീല രാജൻ, അംഗൻ വാടി വർക്കർമാരായ അഞ്ചു.കെ.ബി,സതി രംഗൻ, ഹെൽപ്പർമാരായ ഗീത, നിമ്മി വാർഡ് ജാഗ്രത സമിതി അംഗങ്ങളായ ബൈജു ബാലൻ, മജീദ് പോക്കാക്കില്ലത്ത് ഗിരിജ കൊടപ്പുള്ളി, ഹരിത കർമ്മസേന അംഗങ്ങളായ ലിറ്റ ജോസ്, രമ മണികണ്ഠൻ എന്നിവർ പ്രസംഗിച്ചു. കിസ്മത്ത് പിയൂസ്, സജിത സുനിൽ, ലില്ലി ജോസ്, രേണുക റിജു, അശോകൻ, ഗംഗാധരൻ, റീത്ത കോശി, ശാന്ത മണികണ്ഠൻ, സുനന്ദ, ഷീല ബാബു, ലൂയീസ് താണിക്കൽ, വിൻസെന്റ് കുണ്ടുകുളങ്ങര എന്നിവർ നേതൃത്വം നൽകി. മാലന്യമുക്തജനകീയ പ്രതിജ്ഞ പുതുക്കലും നടത്തി.