കാട്ടൂർ: കാട്ടൂരിൽ എംഡി എംഎയുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ. കാട്ടൂർ സി എച്ച് സിക്ക് സമീപം താമസിക്കുന്ന വാഴപ്പുരക്കൽ വീട്ടിൽ സുജിത്ത് (28), കിഴുപ്പുള്ളിക്കര ചക്കാണ്ടിവീട്ടിൽ അജിത്ത് (24), കിഴുപ്പുള്ളിക്കര മാളിയേക്കൽ വീട്ടിൽ ജെറിൽ (27) എന്നിവരാണ് പിടിയിലായത്. രഹസ്യ വിവരത്തെ തുടർന്ന് കാട്ടൂർ പോലീസ് നടത്തിയ പരിശോധനയിലാണ് കാട്ടൂർ സിഎച്ച്സിക്ക് പുറകുവശത്തെ അംഗൻവാടിക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന വാഴപ്പുരക്കൽ വീട്ടിൽ സുജിത്തിൻ്റെ വീട്ടിൽ നിന്നും എംഡിഎംഎ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ടാണ് സുജിത്തിനെയും കൂട്ടാളികളായ അജിത്ത്, ജെറിൽ എന്നിവരും പിടിയിലായത്.
കാട്ടൂർ പോലിസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബൈജു ഇ ആർ, പ്രൊബേഷൻ എസ് ഐ സനദ്, സബ്ഇൻസ്പെക്ടർ ബാബു, സീനിയർ സിവിൽ പോലീസ് ഓഫിസർ ബിന്നൽ, സിവിൽ പോലീസ് ഓഫിസർ കിരൺ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.