ആലപ്പാട്: ആലപ്പാട് പുള്ള് സർവ്വീസ് സഹകരണ ബാങ്കിൽ കാർഷിക അടിസ്ഥാന സൗകര്യനിധി പദ്ധതി പ്രകാരം 120 ലക്ഷം രൂപയോളം ചെലവഴിച്ച് നിർമ്മാണം പൂർത്തിയാക്കിയ വിത്തു സംഭരണശാല, അനുബന്ധ സൗകര്യങ്ങൾ എന്നിവയുടെ. സമർപ്പണം കൃഷിവകുപ്പുമന്ത്രി പി.പ്രസാദും വെയ് ബ്രിഡ്ജിൻ്റെ ഉദ്ഘാടനം നാട്ടിക എം.എൽ.എ.സി.സി. മുകുന്ദനും നിർവ്വഹിച്ചു. ബാങ്ക് പ്രസിഡൻ്റ് കെ.വി.ഹരിലാൽ അധ്യക്ഷത വഹിച്ചു. മണ്ണത്തി കാർഷിക ഗവേഷണ കേന്ദ്രം മേധാവി പ്രൊഫ ഡോ. എ.ലത മുഖ്യാതിഥിയായി. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ. കെ. ശശിധരൻ, ചാഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.എസ് മോഹൻദാസ്, ജില്ല പഞ്ചായത്ത് മെമ്പർ ഷീന പറയങ്ങാട്ടിൽ, കൃഷി ഡെപ്യൂട്ടി ഡയറക്ടർ ഷെർളി, മുൻ ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് ഷീല വിജയകുമാർ, കോൾ കർഷക സംഘംവൈസ് പ്രസിഡൻ്റ് കെ.കെ. രാജേന്ദ്രബാബു, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ജന പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിന് ബാങ്ക് വൈസ് പ്രസിഡൻ്റ് അഡ്വ കെ.എസ്. ശേഖേശ് സ്വാഗതവും ഡയറക്ടർ കെ.ബി റിചിക് നന്ദിയും പറഞ്ഞു. സെക്രട്ടറി കെ. എഫ് ജിജൊ റിപ്പോർട്ട് അവതരിപ്പിച്ചു.