കണ്ടശ്ശാങ്കടവ്: കാരമുക്ക് സർവീസ് സഹകരണ ബാങ്കിലെ അംഗങ്ങളിൽ മാരക രോഗം ബാധിച്ച 89 മെമ്പർമാർക്ക് 15 ലക്ഷത്തി തൊണ്ണൂറായിരം രൂപയുടെ അംഗ സമാശ്വാസ നിധി കൈമാറി..മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. മുരളി പെരുനെല്ലി എം എൽ എ അധ്യക്ഷത വഹിച്ചു. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ.ശശിധരൻ, മണലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സൈമൺ തെക്കത്ത്, സിപിഐഎം ഏരിയ സെക്രട്ടറി പി.എ. രമേശൻ, സിപിഐ മണലൂർ മണ്ഡലം സെക്രട്ടറി വി.ആർ.മനോജ്, തൃശ്ശൂർ ജില്ലാ പഞ്ചായത്ത് അംഗം വി.എൻ. സുർജിത്ത്, സെൽജി ഷാജു, കവിത രാമചന്ദ്രൻ, ബാങ്ക് പ്രസിഡന്റ് പി.ആർ മുരളീധരൻ, വൈസ് പ്രസിഡന്റ് ജോഷി പൊറ്റെക്കാട്ട് എന്നിവർ പങ്കെടുത്തു.
previous post