News One Thrissur
Updates

എം.ഡി.എം.എ വിൽപ്പന നടത്തിയതിന് പിടിയിലായ മനക്കൊടി സ്വദേശി പോലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയി.

തൃശ്ശൂർ: തൃശൂരിൽ എം.ഡി.എം.എ വിൽപ്പന നടത്തിയതിന് നെടുപുഴ പോലീസിന്റെ പിടിയിലായ യുവാവ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയി. മനക്കൊടി സ്വദേശി ആൽവിൻ ആണ് തെളിവെടുപ്പിനിടെ ബാംഗ്ലൂരിൽ വെച്ച് രക്ഷപ്പെട്ടത്. ഇന്ന് പുലർച്ചയാണ് ഹോട്ടലിലെ മൂന്നാം നിലയിൽ നിന്നും പൈപ്പിലൂടെ ഊർന്നിറങ്ങി രക്ഷപ്പെട്ടത്. ഇക്കഴിഞ്ഞ ആറിന് രാത്രിയിലാണ്  നെടുപുഴയിലെ വാടകവീട്ടിൽ വെച്ച് 70 ഗ്രാമോളം എം.ഡി.എം.എയും, 4 കിലോയോളം കഞ്ചാവുമായി ആൽവിൻ ഉൾപ്പെടെ മൂന്നുപേർ പിടിയിലാകുന്നത്. മയക്കുമരുന്ന് ബാംഗ്ലൂരിൽ നിന്നും എത്തിച്ചതിനാലാണ് ആൽവിനെ കസ്റ്റഡിയിൽ വാങ്ങി ബാംഗ്ലൂരിലേക്ക് തെളിവെടുപ്പിന് കൊണ്ടുപോയത്. ആൽബിനെ പിടികൂടുന്നതിനായി തൃശ്ശൂർ പോലീസ് ബാംഗ്ലൂർ പോലീസിന്റെ സഹായം തേടിയിട്ടുണ്ട്. കൂടാതെ തൃശ്ശൂരിലെ കമ്മീഷണർ സ്‌ക്വാഡ് അംഗങ്ങളും ആൽവിനെ പിടികൂടാനായി ബാംഗ്ലൂരിലേക്ക് തിരിച്ചു.

Related posts

പ്രതിഷേധ സായാഹ്‌ന സദസ്സ് നടത്തി കർഷക കോൺഗ്രസ്സ്

Sudheer K

ഷാപ്പിൽ നിന്ന് കള്ളുകുടിച്ചതിനു ശേഷം ദേഹാസ്വാസ്ഥ്യം; രണ്ട് പേർ ചികിത്സ തേടി, ഷാപ്പ് അടപ്പിച്ചു

Sudheer K

ഷൊര്‍ണൂരില്‍ കേരള എക്‌സ്പ്രസ് ട്രെയിന്‍ തട്ടി നാല് പേര്‍ മരിച്ചു.

Sudheer K

Leave a Comment

error: Content is protected !!