മതിലകം: 13 വർഷം മുമ്പ് മതിലകം ശംഖുബസാറിൽ നടന്ന ഇരട്ട കൊലപാതക കേസിലെ പ്രതികൾക്ക് ഇരട്ട ജീവപര്യന്തം കഠിനതടവും അഞ്ച് ലക്ഷം രൂപ പിഴയടക്കാനും ശിക്ഷ വിധിച്ച് കോടതി. പടിഞ്ഞാറെ വെമ്പല്ലൂർ സ്വദേശികളായ പുളിപ്പറമ്പിൽ മിട്ടു എന്ന് വെളിക്കുന്ന രശ്മിത്ത്, ചാലിൽ ദേവൻ എന്നിവരെയാണ് കുറ്റക്കാരാണെന്ന് കണ്ടെത്തി തൃശ്ശൂർ അഡീഷണൽ ഫസ്റ്റ് ക്ലാസ് കോടതി ശിക്ഷിച്ചത്. 11.02.2012 ലായിരുന്നു കേസിനാസ്പദമായ സംഭവം, അഞ്ച് ദിവസം മുൻപുണ്ടായ ഒരു ഉത്സവത്തിൻ്റെ കാവടിയാട്ട്ത്തിനിടെ ഉണ്ടായ അടിപിടിയുടെ വൈരാഗ്യത്തിൽ ചിറ്റാപുറത്ത് മധു, കോലാന്ത്ര സുധി എന്നിവരെ കുത്തിക്കൊലപ്പെടുത്തിയ കേസിലാണ് വിധി. പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 24 സാക്ഷികളെയും 45 രേഖകളും, 37 മുതലുകളും ഹാജരാക്കിയിരുന്നു. പബ്ലിക് പ്രോസിക്യൂട്ടർ കെപി അജയകുമാർ ആണ് പ്രോസിക്യൂഷന് വേണ്ടി കോടതിയിൽ ഹാജരായത്