ചേർപ്പ്: ആറാട്ടുപുഴ ക്ഷേത്രത്തിൽ പൂരത്തോടനുബന്ധിച്ചുള്ള നെയ് സമർപ്പണം തുടങ്ങി. വിവിധ ദേശങ്ങളിലുള്ള ഭക്തർ ചടങ്ങിൽപങ്കെടുത്തു. ക്ഷേത്രനടപ്പുരയിൽ ഒരുക്കി വെച്ചിരുന്ന ഓട്ടു ചരക്കിലാണ് ഭക്തർ കൂട്ടമായി നെയ്യ് സമർപ്പിച്ചത്. സമ്പൂർണ്ണ നെയ് വിളക്കിനും ശ്രീലകത്തും ചുറ്റിലും ഉള്ള നെയ് വിളക്കിനും വേണ്ടിയുള്ള സമർപ്പണമായിരുന്നു. ശാസ്താവിന് നിവേദിച്ച കടുംമധുര നെയ്പ്പായസം ഭക്തർക്ക് പ്രസാദമായി നൽകി. പൂരം വരെയുള്ള ദിവസങ്ങളിൽ ഭക്തവത്സലനായ ശാസ്താവിന്റെ തിരുനടയിൽ ഭക്തജനങ്ങൾക്ക് നെയ്യ് സമർപ്പിക്കാനുള്ള സൗകര്യം ആറാട്ടുപുഴ ഉത്സവാഘോഷ കമ്മിറ്റി ഏർപ്പെടുത്തിയിട്ടുണ്ട്. ക്ഷേത്രത്തിൽ ചുറ്റുവിളക്കും ആരംഭിച്ചു.പൂരത്തിൽ പങ്കെടുക്കുന്ന പങ്കാളി ക്ഷേത്രങ്ങളിലേക്ക് ഇന്ന് ക്ഷേത്ര ഉത്സവ ആഘോഷ കമ്മിറ്റി നെയ്യ് സമർപ്പിക്കും.