പെരിങ്ങോട്ടുകര: താന്ന്യം ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡ് ഹൃദയത്തിലെന്നും എന്റെ ഗ്രാമം പദ്ധതിയുടെ ഭാഗമായി, ലഹരി ഉപേക്ഷിക്കൂ. നാടിനെ രക്ഷിക്കൂ എന്ന സന്ദേശവുമായി വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരായി ലഹരി വിരുദ്ധ സന്ദേശ യാത്ര ഏ.ആർ. റോഡ് ബസ് സ്റ്റോപ്പ് പരിസരത്തുനിന്ന് ആരംഭിച്ച് പെരിങ്ങോട്ടുകര നാലുംകൂടിയ സെന്ററിൽ സമാപിച്ചു. വാർഡ് മെമ്പർ ആന്റോ തൊറയൻ വിദ്യാർത്ഥി സോല സന്തോഷിന് പതാക കൈമാറി ലഹരി വിരുദ്ധ സന്ദേശ യാത്ര ഉദ്ഘാടനം ചെയ്തു. എഡിഎസ് പ്രസിഡന്റ് വിജയ പ്രകാശൻ, Cwf ആതിര, വ്യാപാരി വ്യവസായി പ്രസിഡന്റ് വി.കെ. പ്രദീപ്, ആശ വർക്കർ സുശീല രാജൻ, ജാഗ്രത സമിതി അംഗങ്ങളായ ബൈജു ബാലൻ, ലൂയീസ് താണിക്കൽ, രേണുക റിജു, മജീദ് പോക്കാക്കില്ലത്ത്, കിസ്മത്ത്, ലില്ലി ജോസ്, സജിത സുനിൽ എന്നിവർ പ്രസംഗിച്ചു. അംഗൻ വാടി ഹെൽപ്പർമാരായ ഗീത, നിമ്മി സംഘാട സമിതി അംഗങ്ങളായ വിൻസെന്റ് കുണ്ടുകുളങ്ങര, റിജു കണക്കന്തറ എന്നിവർ നേതൃത്വം നൽകി. ലഹരി വിരുദ്ധ പ്രതിജ്ഞ പുതുക്കി. ലഹരിയെ ഒഴിവാക്കുന്നതിനും, ലഹരി ഉപയോഗിക്കുന്നവരെ ശ്രദ്ധയിൽ പ്പെട്ടാൽ വിളിച്ചറിയിക്കേണ്ട നമ്പറുകൾ എഴുതിയബോർഡുകൾ . വാർഡിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചു. നൂറോളം വിദ്യാർത്ഥികളും, യുവജനങ്ങളുമാണ് റാലിയിൽ അണി ചേർന്നത്.
previous post