മുല്ലശ്ശേരി: എലവത്തൂരില്‍ നിയന്ത്രണംവിട്ട ബൈക്ക് മരത്തിലിടിച്ച് പരിക്കേറ്റയാൾ മരിച്ചു. അന്നകര കിഴക്കൂട്ട് രാമചന്ദ്രന്‍ മകന്‍ മനോജ് (52) ആണ് ഇന്ന് എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സിയിലിരിക്കെ മരണപ്പെട്ടത്. ഇന്നലെ വൈകീട്ട് എലവത്തൂര്‍ സ്റ്റോപ്പിൽ വെച്ച് നിയന്ത്രണംവിട്ട ബൈക്ക് മരത്തിലിടിച്ചാണ് അപകടം നടന്നത്. മനോജിനെ ആദ്യം അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും പിന്നീട് എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയിലും പ്രവേശിപ്പിക്കുകയായിരുന്നു. സംസ്‌കാരം പിന്നീട് നടക്കും. അമ്മ: പരേതയായ കോമളം. ഭാര്യ: നിഷ. മക്കള്‍: ആദിത്യ, ഗൗതം. സഹോദരങ്ങള്‍: മിനി, മിഥുന്‍.
previous post