അന്തിക്കാട്: മൾട്ടി പർപ്പസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി നവീകരിച്ച ഹെഡ് ഓഫീസിന്റെ ഉദ്ഘാടനം ഏപ്രിൽ ഒന്നിന് രാവിലെ 10 ന് മുൻ എം.പി.ടി.എൻ. പ്രതാപൻ ഉദ്ഘാടനം ചെയ്യുമെന്ന് സൊസൈറ്റി പ്രസിഡന്റ് സുനിൽ അന്തിക്കാട്, വൈസ് പ്രസിഡന്റ് കെ.ബി. രാജീവ് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അന്തിക്കാട് – മണലൂർ ഗ്രാമപഞ്ചായത്ത് പ്രദേശങ്ങൾ പ്രവർത്തന മേഖലയായി കഴിഞ്ഞ കാൽ നൂറ്റാണ്ടായി അന്തിക്കാട് സെന്ററിൽ പ്രവർത്തിച്ചുവരുകയാണ് സൊസൈറ്റി . സാധാരണക്കാരുടെ അഭയ കേന്ദ്രമായി സർക്കാർ നിയന്ത്രണത്തോടെയാണ് പ്രവർത്തനം. ചടങ്ങിൽ ജോസ് വളളൂർ മുഖ്യാതിഥിയായിരിക്കും. തൃശൂർ ജനറൽ സഹകരണ അസി: രജിസ്ട്രാർ സി. സത്യ നാഫ് നിക്ഷേപം സ്വീകരിക്കും. അന്തിക്കാട് പഞ്ചായത്ത് പ്രസിഡന്റ് ജീനനന്ദൻ, മണലൂർ പഞ്ചായത്ത് പ്രസിഡന്റ് സൈമൺ തെക്കത്ത് എന്നിവർ പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ സൊസൈറ്റി സെക്രട്ടറി രജിത അജിത്ത്, ഭരണ സമിതി അംഗങ്ങളായ എൻ.ബാലഗോപാലൻ, ടിന്റോ മാങ്ങൻ എന്നിവരും പങ്കെടുത്തു.