തൃശൂർ: ബാലികയെ ലൈംഗീക പീഢനത്തിനു ഇരയക്കാന്‍ ശ്രമിച്ചു കരാട്ടേ ട്രെയിനര്‍ക്ക് പോക്‌സോ കോടതിയുടെ ശിക്ഷ. അയ്യന്തോള്‍ സ്വദേശി കല്‍ഹാര അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന കുണ്ടോളി ര സുരേഷ് കുമാര്‍ (60 ) നെയാണ് തൃശൂര്‍ സ്‌പെഷല്‍ കോടതി ജഡ്ജ് ഷെറിന്‍ ആഗ്‌നസ് ഫെര്‍ണാണ്ടസ് വിവിധ വകുപ്പുകളില്‍ 23 വര്‍ഷം കഠിന തടവിനെ ശിക്ഷിച്ചത്. 2023 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. നടന്നത് കരാട്ടേ പരിശീലത്തിനായി എത്തിയ 10 വയസ് കാരിയെയാണ് പ്രതി പീഢിപ്പിക്കാന്‍ ശ്രമിച്ചത്. പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്നും 14 സാക്ഷികളെ വിസ്തരിച്ചു. 20 ഓളം രേഖകള്‍ ഹാജരാക്കി. സമൂഹമനസാക്ഷിക്ക് ഒരു സന്ദേശമാക്കണം ശിക്ഷ എന്ന പബ്ലിക് പ്രോസിക്യൂട്ടര്‍ ലിജി മധു വിന്റെ വാദം കോടതി അംഗീകരിച്ചാണ് ശിക്ഷ പ്രഖ്യാപിച്ചത്.