തളിക്കുളം: ഗ്രാമപഞ്ചായത്തിലെ അഭ്യസ്തവിദ്യരായ യുവതി യുവാക്കൾക്ക് തൊഴിൽ നൽകുന്നതിനുവേണ്ടി സംസ്ഥാന ഗവൺമെന്റിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന വിജ്ഞാൻ കേരളം പദ്ധതിയുടെ ഭാഗമായി വിജ്ഞാൻ തൃശ്ശൂർ എന്ന പേരിൽ ജോബ് ഫെയർ രജിസ്ട്രേഷൻ ക്യാമ്പയിൻ സംഘടിപ്പിച്ചു. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഐ സജിത ചടങ്ങ് ഉദ്ഘാടനം ചെയ്തു. തളിക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പികെ അനിത ടീച്ചർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ക്യാമ്പയിന്റെ ഭാഗമായി ഡി ഡബ്ലിയു എം എസ് സോഫ്റ്റ്‌വെയർ വഴി 72 പേർ രജിസ്ട്രേഷൻ പൂർത്തീകരിച്ചു. 18 വയസ്സ് മുതൽ 49 വയസ്സ് വരെയുള്ള എല്ലാവർക്കും രജിസ്റ്റർ ചെയ്യാം. സംസ്ഥാന ഗവൺമെന്റിന്റെയും തൃതല പഞ്ചായത്ത് സംവിധാനങ്ങളുടെയും കീഴിൽ നടപ്പിലാക്കുന്ന വിവിധങ്ങളായ കമ്പനികളുടെ ഇന്റർവ്യൂകളിലൂടെ ജോലി ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. തളിക്കുളം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ അബ്ദുൽ നാസർ, വാർഡ് മെമ്പർ ഷാജി ആലുങ്ങൽ, കുടുംബശ്രീ ചെയർപേഴ്സൺ മീന രമണൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. KRP പ്രൊഫ. എം.വി. മധു, കെഡിസ്‌ക് ബ്ലോക്ക് കോഡിനേറ്റർ അരുൺ റോയ് എന്നിവർ പദ്ധതി വിശദീകരണം നടത്തി. ജില്ലാ റിസോഴ്സ് പേഴ്സൺ മാരായ തങ്കമണി, ബാലസുബ്രഹ്മണ്യൻ, തളിക്കുളം പഞ്ചായത്ത് കമ്മ്യൂണിറ്റി അംബാസിഡർ അഞ്ജു സുജിത് എന്നിവർ രെജിസ്ട്രേഷൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
previous post