എസ്എൻപുരം: ദേശീയപാതയിൽ കാറും ബസ്സും കുട്ടിയിടിച്ച് അപകടം. യാത്രക്കാർക്ക് പരിക്കില്ല. ഇന്ന് പുലർച്ചെ അഞ്ചു മണിയോടെ എസ്. എൻ. പുരം സെന്റ്ററിന് തെക്ക് പൂവ്വത്തുംകടവ് ബാങ്കിന് സമീപമാണ് അപകടമുണ്ടായത്. തിരുവനന്തപുരത്ത് നിന്നും ഗുരുവായൂരിലേക്ക് വന്നിരുന്ന കാറാണ് കോഴിക്കോട് നിന്നും കൊടുങ്ങല്ലൂർ ഭരണിക്ക് വന്നിരുന്ന ടൂറിസ്‌റ്റ് ബസ്സിൽ ഇടിച്ചത്. കാറിൻ്റെ മുൻഭാഗം തകർന്നിട്ടുണ്ട്. കാർ ഡ്രൈവർ മയങ്ങിയതാണ് അപകടത്തിന് കാരണമെന്ന് പറയുന്നു.