കാഞ്ഞാണി: ഭാരതീയ വ്യാപാരി വ്യവസായി സംഘം തൃശൂർ താലൂക്ക് സമ്മേളനം നടന്നു. അരിമ്പൂർ ഗുരു ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം ബി.വി.വി.എസ്. ജില്ലാ പ്രസിഡൻ്റ് വെള്ളാട്ട് രഘുനാഥ് നിർവഹിച്ചു. താലൂക്ക് പ്രസിഡൻ്റ് ജി.എ.വിനോദ് കുമാർ അധ്യക്ഷനായി. സംഘടനയിലെ വ്യാപാരി മരണപ്പെട്ടാൽ 15 ലക്ഷം രൂപ വരെ സാമ്പത്തിക സഹായവും, രണ്ടര ലക്ഷം രൂപ വരെ അടിയന്തിര ധനസഹായവും നൽകുന്ന കുടുംബമിത്രം പദ്ധതി കുറഞ്ഞ സമയത്തിനുള്ളിൽ അംഗങ്ങൾ ഏറ്റെടുത്തെന്ന് യോഗം വിലയിരുത്തി. ജില്ലാ സെക്രട്ടറി ശിലേഷ് സി. ശിവറാം, താലൂക്ക് ജനറൽ സെക്രട്ടറി പി.ബി. ഷനോജ്, സംസ്ഥാന വൈസ് പ്രസിഡൻ്റ് ജി.എസ്.മണി, സംസ്ഥാന സെക്രട്ടറി പി.എസ് രഘുനാഥ് തുടങ്ങിയവർ സംസാരിച്ചു.
previous post