അന്തിക്കാട്: പടിയം പരിസ്ഥിതി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൻ്റെ ഉദ്ഘാടനം നാട്ടിക എം.എൽ.എ സി.സി മുകുന്ദൻ നിർവഹിച്ചു. സമിതി കൺവീനർ പി.കെ.ഭാസ്ക്കാരൻ അധ്യക്ഷത വഹിച്ചു. പത്താം വാർഡ് മെമ്പർ കെ.കെ.പ്രദീപ്, സമിതി അംഗങ്ങളായ് ടിൻ്റോ മാങ്ങാൻ, അയ്യപ്പുണ്ണി മാസ്റ്റർ, ഷാഫി കൂട്ടാല എന്നിവർ പ്രസംഗിച്ചു.