അന്തിക്കാട്: അന്തിക്കാട് സാന്ത്വനം സ്പെഷ്യൽ സ്കൂളിൻ്റെ 24-ാം വാർഷികം താന്ന്യം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ശുഭ സുരേഷ് ഉദ്ഘാടനം ചെയ്തു. സാന്ത്വനം ട്രസ്റ്റ് മാനേജർ എം.പി.ഷാജി അധ്യക്ഷത വഹിച്ചു. വൃക്ക ദാന ചെയ്ത ഷൈജു സായ്റാമിനെ ആദരിച്ചു. ജോയ് ആലുക്കാസ് ഫൗണ്ടഷെൻ ചീഫ് കോ.ഓർഡിനേറ്റർ പി.പി.ജോസ്, ആൽഫ പാലിയേറ്റിവ് കെയർ അന്തിക്കാട് ലിങ്ക് യുണിറ്റ് പ്രസിഡണ്ട് കെ.ജി.ശശിധരൻ സാന്ത്വനം ട്രസ്റ്റ് വികസന സമിതി ജനറൽ കൺവീനർ രാജേഷ് ചുള്ളിയിൽ, ഐ.പി.ഹരീഷ് മാസ്റ്റർ, റെജി കളത്തിൽ, സാന്ത്വനം ട്രഷറർ ഐ.ജി. സുധാകരൻ, എസ്.കുമാർ അന്തിക്കാട് എന്നിവർ പ്രസംഗിച്ചു.കുട്ടികളുടെ കലാപരിപാടികളും ഇഫ്താർ വിരുന്നുo നടന്നു.