News One Thrissur
Updates

കഴിമ്പ്രം ബീച്ച് ഫെസ്റ്റ്: സംഘാടക സമതി ഓഫീസ് തുറന്നു.

എടമുട്ടം: ഏപ്രിൽ 11 മുതൽ 18 വരെ നടത്തുന്ന കഴിമ്പ്രം ബീച്ച് ഫെസ്റ്റിൻ്റെ സംഘാടക സമിതി ഓഫീസ് തുറന്നു. സി സി മുകുന്ദൻ എം എൽ എ ഉദ്ഘാടനം നിർവഹിച്ചു. ജനകീയ സൗഹൃദ വേദി ശോഭ സുബിൻ അധ്യക്ഷത വഹിച്ചു. വലപ്പാട് പഞ്ചായത്ത് പ്രസിഡൻറ്  ഷിനിത ആഷിഖ് മുഖ്യാതിഥി ആയിരുന്നു. പഞ്ചായത്ത് മെമ്പറും  ജനകീയ സൗഹൃദ വേദി കൺവീനർ ഷൈൻ നെടിയിരിപ്പിൽ, വാമനൻ നെടിയരിപ്പിൽ, വാർഡ് മെമ്പർ അജ്മൽ ഷെരീഫ്, ട്രഷറർ മധു കുന്നത്ത്, വർക്കിങ്ങ് പരിസരം സുജിത് പുല്ലാട്ട്, കോർഡിനേറ്റർ ഉണ്ണികൃഷ്ണൻ തൈപ്പറമ്പത്ത്, സൗമ്യൻ നെടിയിരിപ്പിൽ, പ്രജീഷ് കൊല്ലാറ, സുധീന്ദ്രൻ ഏറാട്ട്, ചിത്രൻ കോവിൽ തെക്കേ വളപ്പിൽ, സരിത പ്രകാശൻ, സജിത കണ്ണൻ, പ്രീതി പ്രേമചന്ദ്രൻ എന്നിവർ സംസാരിച്ചു. ഏപ്രിൽ 11 ന് കൊടി ഉയരും, ഏപ്രിൽ 12 ന് ഔപചാരികമായ ഉദ്ഘാടനം നിർവഹിക്കും. സിനിമാ താരങ്ങൾ അണിനിരക്കുന്ന അവാർഡ് നൈറ്റ്, മധു ബാലകൃഷണൻ നയിക്കുന്ന മ്യൂസിക്ക് ബാൻഡ്, ചെമ്മീൻ ബാൻഡ്, കളരിപയറ്റ് ഇശൽ നിലാവ് തുടങ്ങി ഒട്ടനവധി പരിപാടികൾ അരങ്ങേറും.

Related posts

ബജറ്റിൽ അവഗണന: പാവറട്ടിയിൽ എൽഡിഎഫ് പോസ്റ്റ് ഓഫീസ് മാർച്ചും ധർണയും നടത്തി.

Sudheer K

പെരിഞ്ഞനത്ത് വാഹനാപകടം : രണ്ട് പേർക്ക് പരിക്ക്

Sudheer K

പെരുമ്പുഴ പാതയോരത്ത് മാലിന്യം തള്ളി; 10000 രൂപ പിഴ, മാലിന്യം തിരികെ എടുപ്പിച്ചു

Sudheer K

Leave a Comment

error: Content is protected !!