അരിമ്പൂർ: എറവ് കപ്പൽ പള്ളിക്ക് സമീപം നടന്ന കാറപകടത്തിൽ ഏഴ് വയസുകാരന് പരിക്കേറ്റു. കപ്പൽ പള്ളിക്ക് സമീപമുള്ള തെറ്റയിൽ സൂപ്പർമാർക്കറ്റ് ഉടമ ജോസഫിൻ്റെ മകൻ അൻ്റോണിയോക്കാണ് പരിക്കേറ്റത്. കുട്ടിയെ ചീറിപ്പാഞ്ഞ് നിയന്ത്രണം വിട്ട്എത്തിയ കാർ ഇടിച്ചു തെറിപ്പിച്ചു. സമീപത്തെ മതിൽ ഇടിച്ചു തെറിപ്പിച്ചാണ് കാർ നിന്നത്. നാട്ടുകാരും ജനപ്രതിനിധികളും ചേർന്ന് കുട്ടിയെ തൃശ്ശൂരിലെ ആശുപത്രിയിൽ എത്തിച്ചു. കുട്ടിയുടെ പരിക്ക് ഗുരുതരമല്ല. രാത്രി 9 മണിയോടെയാണ് അപകടമുണ്ടായത്.