അരിമ്പൂർ: സെയ്ൻറ് ആൻറണീസ് പള്ളിയുടെ കീഴിലുള്ള മനക്കൊടിയിലെ വിശുദ്ധ ഗീവർഗീസ് സഹദായുടെ കപ്പേളയിൽ മോഷണം. കപ്പേളയുടെ ഒരു വശത്തെ ചില്ലു വാതിലിൻ്റെ ബോൾട്ട് തകർത്താണ് മോഷ്ടാവ് അകത്തുകടന്നത്. ഇതിൻ്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. കപ്പേളയിലെ ഭണ്ഡാരം ബുധനാഴ്ചയും ഞായറാഴ്ചയുമാണ് തുറക്കുന്നത്. ഇതിനായി എത്തിയ പള്ളി കമ്മിറ്റിക്കാരാണ് ഞായറാഴ്ച വൈകിട്ട് മോഷണം നടന്നായി കണ്ടെത്തിയത്.അന്തിക്കാട് പോലീസ് സ്ഥലത്തെത്തി. ഏതാനും മാസം മുമ്പ് കപ്പേളയുടെ ചില്ലു തകർത്ത് മോഷണം നടന്നിരുന്നു.