ഏങ്ങണ്ടിയൂർ: ഏഴാംകല്ല് ദേശീയ പാതയിൽ കെഎസ്ഇബി ഓഫീസിന് മുൻവശം നിർത്തിയിട്ടിരുന്ന ലോറിയുടെ പുറകിൽ ജീപ്പിടിച്ച് ജീപ്പിൽ സഞ്ചരിച്ചിരുന്ന കുടുംബാംഗങ്ങളായ 4 പേർക്ക് പരിക്കേറ്റു. കൊടുങ്ങല്ലൂർ കാര സ്വദേശികളായ വളവത്ത് വീട്ടിൽ പ്രസാദ് (46), ജിഷ (41), യദുകൃഷ്ണ (14), ശാരദ (75) എന്നിവർക്കാണ് പരിക്കറ്റത്. ഇവരെ വാടാനപ്പള്ളി ആആക്ട്സ് പ്രവർത്തകർ ഏങ്ങണ്ടിയൂർ എം ഐ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.45 നാണ് അപകടം. നേരത്തെ മറ്റൊരപകടത്തിൽ പെട്ട ലോറിയാണ് ഇവിടെ നിർത്തിയിട്ടിരുന്നത്.
previous post