കിഴുപ്പുള്ളിക്കര: പണിക്കെട്ടി അന്നപൂർണ്ണേശ്വരി ക്ഷേത്രത്തിൽ പ്രതിഷ്ഠാ മഹോത്സവം ആഘോഷിച്ചു. ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ സികെ നാരായണൻകുട്ടിയും മേൽ ശാന്തി അനീഷും കാർമ്മിത്വം വഹിച്ചു. രാവിലെ ഗണപതിഹോമം, ഉഷപൂജ, പഞ്ചവിംശതി, കലശാഭിഷേകം, പന്തീരടി പൂജ, ശ്രീബലി എഴുന്നള്ളിപ്പ്, മദ്ധ്യഹ്നപൂജ, പ്രസാദഊട്ടും നടന്നു. പകൽപ്പൂരത്തിന് ശേഷം വൈകീട്ട് ദീപാരാധന, മഹാനിവേദ്യസമർപ്പണം, വർണ്ണമഴ, ദേവാനന്ദമേളങ്ങൾ, തായമ്പക, തോറ്റംപ്പാട്ട്, വിളക്കെഴുന്നള്ളിപ്പ്, മഹാഗുരുതിതർപ്പണം, മംഗളപൂജ എന്നിവയും നടന്നു. അന്നദാനവും ഉണ്ടായിരുന്നു. ക്ഷേത്രക്കമ്മിറ്റി ഭാരവാഹികളായ ഷൈൻ പിഎസ്, ഷിജു പിബി, പിഎൽ ലെജീഷ്, പിആർ കൃഷ്ണരാജ് എന്നിവർ നേതൃത്വം നൽകി.