തൃപ്രയാർ: ഈ വെക്കേഷൻ സമയത്തും നാട്ടിക എസ് എൻ ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വിദ്യാർത്ഥികൾ എത്തി. അവർ പണിതു കൊടുക്കുന്ന ദമയന്തി അമ്മയുടെ വീടിന്റെ പെയിന്റിംഗ് പണികൾ പൂർത്തീകരിക്കാൻ. കുട്ടികൾ നടത്തിയ വിവിധ ചലഞ്ചുകളുടെ സമാഹരിച്ച 8 ലക്ഷം രൂപ ഉപയോഗിച്ചാണ് വീട് നിർമ്മിച്ചത്. ഏപ്രിൽ 12ന് നടക്കുന്ന വീടിൻ്റെപാലുകാച്ചൽ ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ഉൾപ്പെടെ നാട്ടികയിലെ ഒട്ടേറെ പ്രമുഖരും സംബന്ധിക്കും. വീടിന്റെ പെയിന്റിങ് ജോലികൾക്ക് ജന്ന ഫാത്തിമ, ഫാത്തിമ നസ്രി, അതുൽ കൃഷ്ണ, ആർദ്ര സുഗുണൻ,പ്രദീപ് കല്യാണി അനിൽ, അവന്തിക രാജേഷ് ,ആര്യലക്ഷ്മി, ഷഹനാസ്, പി.എസ്. നന്ദന, അനശ്വര സംഗമിത്ര, നിഹാൽ ദേവ പ്രയാഗ്, കെ.എസ്. അദ്വൈത്, അമൃതജ്, എൻജിനീയർ ഇ. ആർ.സുധീർ, എൻഎസ്എസ് കോ ഓഡിനേറ്റർ ശലഭ ജ്യോതിഷ്, സഹ കോ ഓഡിനേറ്റർ ഇ.ബി.ഷൈജ എന്നിവരാണ് നേതൃത്വം നൽകുന്നത്.