News One Thrissur
Updates

കിഴുപ്പിള്ളിക്കര ഗവ. നളന്ദ ഹയർ സെക്കൻഡറി സ്കൂളിൽ ക്ലാസ് റൂം നിർമാണത്തിന് തുടക്കം

കിഴുപ്പിള്ളിക്കര: ഗവ. നളന്ദ ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി പണിയുന്ന ക്ലാസ് റൂം കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം സി.സി. മുകുന്ദൻ എം.എൽ.എ നിർവഹിച്ചു. കിഫ്‌ബി ഫണ്ട് 1.30 കോടി രൂപ ഉപയോഗിച്ച് കിലയുടെ പി.എം.യു സഹകരണത്തോടെയാണ് നിർമാണം. ജില്ല പഞ്ചായത്ത് അംഗം ഷീന പറയങ്ങാട്ടിൽ അധ്യക്ഷത വഹിച്ചു. അന്തിക്കാട് ബ്ലോക്ക് പ്രസിഡന്റ് കെ.കെ. ശശിധരൻ, താന്ന്യം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശുഭ സുരേഷ്, ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സീനത്ത് മുഹമ്മദാലി, പഞ്ചായത്ത് അംഗം സി.എൽ. ജോയ്, പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഷൈനി ബാലകൃഷ്ണൻ, ടി.വി. മദനമോഹനൻ, പി.കെ. ചന്ദ്രശേഖരൻ, എം.കെ. ചന്ദ്രൻ, പി. കൃഷ്ണനുണ്ണി, എൻ.കെ. രമേഷ്, വി.ആർ. സുഗന്ധി, സീനത്ത്, അബ്ദുൽ അസീസ്, ചന്ദ്രബാബു, കെ.സി. ബൈജു, സബിത സൈനുദ്ദീൻ, ബിന്ദു രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. താന്ന്യം ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ വിഷ്ണു പദ്ധതി അവതരിപ്പിച്ചു. അസ്സ ഫാത്തിമ, ആഷ്ന ഫാത്തിമ എന്നീ വിദ്യാർഥിനികളെ ആദരിച്ചു

Related posts

കിഴുപ്പിള്ളിക്കരയിൽ മാവേലി സ്റ്റോറിന് പൂട്ടിട്ട് കെട്ടിട ഉടമ; പ്രതിഷേധ സമരവുമായി കോൺഗ്രസ്സ്

Sudheer K

പാവറട്ടിയിൽ വയോധികന് കടന്നൽ ആക്രമണത്തിൽ പരിക്കേറ്റു

Sudheer K

ഈനാശു അന്തരിച്ചു 

Sudheer K

Leave a Comment

error: Content is protected !!