തൃശ്ശൂര്‍: കോര്‍പ്പറേഷന്‍ പരിധിയിലെ കുട്ടനെല്ലൂരില്‍ സ്ഥിതി ചെയ്യുന്ന ഹൈലൈറ്റ് മാളില്‍ അനധികൃത പാര്‍ക്കിംഗ് ഫീസ് ഈടാക്കുന്നു എന്ന് മേയര്‍ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ മേയര്‍ നേരിട്ട് സ്ഥലത്തെത്തി പരിശോധന നടത്തി അനധികൃത പാര്‍ക്കിംഗ് ഫീസ് ഈടാക്കുന്നത് നിര്‍ത്തലാക്കി. ഒരു ബില്‍ഡിംഗിന് കെ.എം.ബി.ആര്‍ റൂള്‍ അനുസരിച്ച് നിശ്ചിത സൗജന്യ പാര്‍ക്കിംഗ് ഉറപ്പു വരുത്തിയതിന് ശേഷം മാത്രമാണ് പെര്‍മിറ്റ് നല്കിയിട്ടുള്ളത്. പൊതുജനങ്ങളുടെ കൈയില്‍ നിന്നും അനധികൃതമായി പാര്‍ക്കിംഗ് ഫീസ് ഈടാക്കുന്നത് നിയമ വിരുദ്ധമാണ്. കോര്‍പ്പറേഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഷീജ, റവന്യു ഓഫീസര്‍ സുര്‍ജിത്ത്, ക്ലീന്‍ സിറ്റി മാനേജര്‍ അബ്ദുള്‍ നാസര്‍ സി.കെ. അസിസ്റ്റന്‍റ് എഞ്ചിനീയര്‍, ഓവര്‍സീയര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. അനധികൃതമായി പാര്‍ക്കിംഗ് ഫീസ് ഈടാക്കുന്നതിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് മേയര്‍ അറിയിച്ചു.