വാടാനപ്പള്ളി: ഓപ്പറേഷൻ ഡി ഹണ്ടിൻ്റെ ഭാഗമായി വാടാനപ്പള്ളി പോലീസ് നടത്തിയ പരിശോധനയിൽ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. ചേറ്റുവ സ്വദേശി പുത്തൻപുരക്കൽ വീട്ടിൽ വിനോദ് (42) ആണ് പിടിയിലായത്. ചേറ്റുവ കോട്ട പരിസരത്തുള്ള ചെറിയ പാലത്തിന് സമീപതു വെച്ചു റോഡരികിൽ കൈയിൽ സഞ്ചിയുമായി നിന്നിരുന്ന വിനോദ് പോലീസിനെ കണ്ട് പരുങ്ങുകയും ഓടാൻ ശ്രമിക്കുന്നതായും കണ്ട് തടഞ്ഞ് നിർത്തി പരിശോധിച്ചപ്പോഴാണ് വില്പനക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെടുത്ത് വാടാനപ്പള്ളി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ ശ്രീലക്ഷ്മി, മുഹമ്മദ് റാഫി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അലി, ജിനേഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.