അന്തിക്കാട്: അന്തിക്കാട്ടെ നാടക പ്രേമികൾ ഒത്തുചേർന്ന് നാടകവീടിന് രൂപ നൽകി അണിയറയിൽ ഒരുക്കിയ നാടകം അരങ്ങിലേക്ക് വെയ്യ് രാജാ വെയ്യ് എന്ന നാടകമാണ് രണ്ടര മാസത്തെ പരിശീലനം കൊണ്ട് അരങ്ങിലെത്തുന്നത്. പുരോഗമന കലാ സാഹിത്യ സംഘം അന്തിക്കാട് യൂനിറ്റാണ് നാടകവീടിന് രൂപം നൽകിയത്. അന്തിക്കാട്ടേയും പരിസര പ്രദേശങ്ങളിലേയും നാടക പ്രേമികൾ ഒറ്റക്കും കൂട്ടായും കുടുംബവുമായാണ് ഒത്തുചേർന്ന് നാടകവീടിന് രൂപം നൽകിയത്. ഇവരുടെ ആശയമായിരുന്നു അന്തിക്കാട് കേന്ദ്രികരിച്ച് നാടകം അണിയിച്ചൊരുക്കുക എന്നത്. വൈക്കം മുഹമ്മദ് ബഷീറിന്റെ കഥയെ ആസ്പദമാക്കി നാടക പ്രവർത്തകൻ ജെയിംസ് ഏലിയയാണ് നാടകം രചിച്ചത്. അന്തിക്കാട്ടുകാരനായ സിനിമ – നാടക സംവിധായകൻ ഷൈജു അന്തിക്കാട് സംവിധാനം ചെയ്യാനും ഒരുങ്ങി. അന്തിക്കാട്ടെ നാടക പ്രവർത്തകരെയടക്കം അഭിനയ രംഗത്തേക്ക് കൊണ്ടുവന്നാണ്. നാടൊത്ത് ചേർന്ന്. നാട്ടിലുള്ളവരുടെ സഹായത്താൽ രണ്ടരമാസത്തെ പരിശീലനത്താൽ നാടകം ഒരുക്കിയത്. നാടകമാണ് ലഹരി എന്ന മുദവാക്യം ഉയർത്തിയാണ് ഒന്നര മണിക്കൂർ ചിരിച്ചും ചിന്തിപ്പിച്ചും നാടകത്തെ കൊണ്ടുപോകുന്നത്.11 കുട്ടികളും പത്ത് സ്ത്രീകളുമടക്കം 31 പേരാണ് കഥാപാത്രങ്ങളായി രംഗത്തുള്ളത്. നാടകത്തിന്റെ ഉദ്ഘാടനം ഈ മാസം 5 ന് ശനിയാഴ്ച വൈകീട്ട് 6.30 ന് അന്തിക്കാട് ഹൈസ്ക്കൂൾ ഗ്രൗണ്ടിൽ സിനിമ സംവിധായകൻ കമൽ ഉദ്ഘാടനം ചെയ്യുമെന്ന് പ്രോഗ്രാം കൺവീനർ എ കെ. അഭിലാഷ്, സംവിധായകർ ഷൈജു അന്തിക്കാട്, രചയിതാവ് ജെയിംസ് ഏലിയ, രക്ഷാധികാരി എ.വി .ശ്രീവൽസൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഈ മാസം 5, 6 ദിവസങ്ങളിൽ രാത്രി 7.30 ന് നാടകം ഹൈസ്കൂൾ ഗ്രൗണ്ടിൽ അരങ്ങേറും. ചടങ്ങിൽ സത്യൻ അന്തിക്കാട് മുഖ്യാതിഥിയായിരിക്കും. വാർത്താ സമ്മേളനത്തിൽ പ്രോഗ്രാം ചെയർമാൻ കെ.ആർ. രബീഷ്, ട്രഷറർ വി.പി.പ്രേംശങ്കർ, കെ.ബി. രാജേഷ് എന്നിവരും പങ്കെടുത്തു.