ചാവക്കാട്: മണത്തലയിൽ നിയന്ത്രണംവിട്ട ലോറി മറിഞ്ഞു. ഡ്രൈവർക്ക് പരിക്കേറ്റു. കാസർകോട് സ്വദേശി ഫറാസിനാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെ 4.30ഓടെയായിരുന്നു അപകടം. മംഗലാപുരത്തുനിന്നും സ്റ്റീൽ പൈപ്പുകളുമായി കായംകുളത്തേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ ഡ്രൈവറെ നാട്ടുകാർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി.