തൃപ്രയാർ: സംസ്ഥാന സർക്കാറിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെയും ലഹരി മാഫിയക്കെതിരെ നടപടി സ്വീകരിക്കുക, ആശ വർക്കർമാരുടെ ഓണറേറിയം വർദ്ധിപ്പിക്കുക, ജലജീവൻ മിഷൻ കുടിവെള്ള പദ്ധതി പൂർത്തീകരിക്കുക, റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് നാട്ടിക മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി ശനിയാഴ്ച രാവിലെ 10ന് തൃപ്രയാർ സിവിൽ സ്റ്റേഷനിലേക്ക് മാർച്ച് നടത്തുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ജില്ല പ്രസിഡന്റ് ഹരീഷ് മോഹൻ, ഡി.സി.സി മുൻ പ്രസിഡന്റ് ജോസ് വള്ളൂർ എന്നിവർ പങ്കെടുക്കും. പത്രസമ്മേളനത്തിൽ യൂത്ത് കോൺഗ്രസ് നാട്ടിക നിയോജക മണ്ഡലം പ്രസിഡൻ്റ് അഡ്വ. എ.വി. യദുകൃഷ്ണൻ, കിരൺ തോമസ്, ആഷിക് ജോസ്, എൻ.പി. വൈഭവ് എന്നിവർ പങ്കെടുത്തു.
previous post