അന്തിക്കാട്: മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ കോലം കത്തിച്ച് പ്രതിഷേധിച്ചു. അധികാര ദുർവിനിയോഗം നടത്തി മകൾ വീണാ വിജയൻ്റെ എക്സലോജിക് എന്ന കമ്പനിക്ക് കോടിക്കണക്കിനു രൂപയുടെ അഴിമതി നടത്താൻ മുഖ്യമന്ത്രി അവസരമൊരുക്കിയെന്നും കോടതി ഇടപെട്ട് പ്രതി ചേർക്കപ്പെട്ട സഹചര്യത്തിൽ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിഷേധത്തിന് മണ്ഡലം പ്രസിഡണ്ട് കെ.ബി.രാജീവ്, ഇ.രമേശൻ, വി.കെ.മോഹനൻ, ബിജേഷ് പന്നിപുലത്ത്, ഷാനവാസ് അന്തിക്കാട്, ഷൈൻ പള്ളിപറമ്പിൽ, റസിയ ഹബീബ്, സുധീർ പാടൂർ, അഡ്വ: യദുകൃഷ്ണ, കിരൺ തോമാസ്, ഷീജ രാജു, ജോജൊ മാളിയേക്കൽ എന്നിവർ നേതൃത്വം നൽകി.