പെരിഞ്ഞനം: സംസ്ഥാന സർക്കാരിന്റെയും പെരിഞ്ഞനം ഗ്രാമപഞ്ചായത്തിൻ്റെയും ഭരണം ജനവിരുദ്ധവും അഴിമതി നിറഞ്ഞതുമാണെന്നും ആരോപിച്ച് യു.ഡി.എഫ് പെരിഞ്ഞനം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരിഞ്ഞനത്ത് നടത്തിയ രാപ്പകൽ സമരം മുസ്‌ലിംലീഗ് ജില്ലാ വൈസ് പ്രസിഡൻ്റ് കെ.എ. ഹാറൂ റഷീദ് ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് മണ്ഡലം ചെയർമാൻ സുധാകരൻ മണപ്പാട്ട് അധ്യക്ഷത വഹിച്ച സര പരിപാടിയിൽ കൺവീനർ കെ.എം. മിഷാദ്, ഡി.സി. സി ജനറൽ സെക്രട്ടറി ഡി.സി. ബാബുരാജ്, കെ. എസ്.എസ്.പി.എ സംസ്ഥാന സെക്രട്ടറി ടി.എം. കുഞ്ഞുമൊയ്തീൻ, വനിതലീഗ് ജില്ലാ സെക്രട്ടറി സുമതി ബാബുക്കുട്ടൻ, കെ.വി. ചന്ദ്രൻ, പഞ്ചായത്ത് മെമ്പർ സി.പി. ഉല്ലാസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വി.എസ് ജിനേഷ്, സുവർണ്ണൻ കൊല്ലാറ, കെ.കെ. കുട്ടൻ, പി.കെ. നസീർ, സി.പി. അനിൽ, പി.വിജയകുമാർ, സി.കെ. മജീദ്, ഷംസുദ്ദീൻ ഓലക്കോട്ട്, ആർ.ആർ രാജേന്ദ്രൻ, വി.സി. രാധാകൃഷ്ണൻ, വി.എം ദിനേശ്, ഒ.എം. അബ്ദുൾ സമദ്, കൂർമ്മത്ത് സദക്കത്തുള്ള മാസ്റ്റർ, കെ.കെ പത്മനാഭൻ, എ.എം.കിഷോർ എന്നിവർ സംസാരിച്ചു.
previous post