പഴുവിൽ: എന്റെ നാട്ടിക എന്റെ അഭിമാനം എന്ന പദ്ധതിയുടെ ഭാഗമായി ആയിരം പേർക്ക് നാട്ടിക നിയോജക മണ്ഡലത്തിൽ എല്ലാ മാസവും പെൻഷൻ നൽകുന്ന ഉമ്മൻചാണ്ടി കാരുണ്യ പെൻഷൻ പദ്ധതിക്ക് തുടക്കം കുറിച്ചു. കെപിസിസി വർക്കിംഗ് പ്രസിഡൻ്റ് ടി.എൻ പ്രതാപൻ പദ്ധതി ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ചാഴൂർ മണ്ഡലം കമ്മിറ്റി പ്രസിഡൻ്റ് ഷൈജു സായ്റാം അധ്യക്ഷത വഹിച്ചു പെൻഷൻ വിതരണ ഉദ്ഘാടനം ഇടുക്കി എം.പി ഡീൻ കുര്യാക്കോസ് നിർവഹിച്ചു. ഉമ്മൻചാണ്ടിയുടെ പേരിൽ നടപ്പിലാക്കുന്ന ഈ പദ്ധതി മറ്റു ജനപ്രതിനിധികൾ മാതൃകയാക്കണമെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തിൽ ചാഴൂർ പഞ്ചായത്തിൽ 100 മാതാപിതാക്കൾക്ക് എല്ലാ മാസവും പെൻഷൻ വീടുകളിൽ എത്തിക്കും. ഈ പദ്ധതി നാട്ടിക നിയോജക മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിലും ഉടൻ നടപ്പിലാക്കുമെന്ന് ഉമ്മൻചാണ്ടി കാരുണ്യ പെൻഷൻ പദ്ധതി ചെയർമാൻ സുനിൽ ലാലൂർ പറഞ്ഞു. പഴുവിലെ ഫൊറോന വികാരി റവ. ഫാദർ ഡോ: വിൻസൻറ് ചെറുവത്തൂർ, ചിറക്കൽ മദ്രസ മുഅല്ലിം തൻവീർ അലി അദാനി, ബ്ലോക്ക് പ്രസിഡൻ്റ് സിജോ ജോർജ്, ജില്ലാ കമ്മിറ്റി എക്സിക്യൂട്ടീവ് മെമ്പർ കെ.കെ അശോകൻ, പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ഇബ്രാഹിം, രാജേഷ് ചാഴൂർ, അശോകൻ കോമത്ത് കാട്ടിൽ, പരമശിവൻ, ജോൺ, ജോഷി ആലപ്പാട്ട്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷീമ ,ഷീബ എന്നിവർ സംസാരിച്ചു. ചടങ്ങിനു ശേഷം 100 മാതാപിതാക്കൾക്ക് അരി വിതരണവും നടത്തി.