തൃപ്രയാർ: എടമുട്ടം ഫ്രണ്ട്സ് പുരുഷ സ്വയം സഹായ സംഘടന, എടമുട്ടം ക്രിസ്തുരാജ ദേവാലയം, പുളിഞ്ചോട് കൂട്ടായ്മ എന്നിവയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ മനുഷ്യച്ചങ്ങല തീർത്തു. ടി.കെ. ചന്ദ്രബാബു ഉദ്ഘാടനം ചെയ്‌തു. എടമുട്ടം ക്രിസ്തുരാജ ദേവാലയം വികാരി ഫാ. ജിബിൻ നായത്തോടൻ അധ്യക്ഷതവിച്ചു. സി.പി ട്രസ്റ്റ് ചെയർമാൻ സി.പി. സാലിഹ്, കയ്പമംഗലം എസ്.ഐ സജീഷ്, സി.ഐ.ഒ മുഹമ്മദ് ബാസിൽ, പഞ്ചായത്തംഗങ്ങളായ ഫാത്തിമ അഷറഫ്, സജീഷ് സത്യൻ, അജിത്തിഫ്, എ. കിസാൻ സഹകരണ ബാങ്ക് പ്രസിഡൻറ് ബൈന പ്രദീപ്, കൃസ്തുരാജ ദേവാലയം ട്രസ്റ്റിമാരായ ടോണി താടിക്കാരൻ, കെ.എ. ജോബി, അധ്യാപകൻ നൗഷാദ് പാട്ടുകുളങ്ങര, ഷെമീർ എളേടത്ത്, ബെന്നി ആലപ്പാട്ട്, പുളിഞ്ചോട് കൂട്ടായ്മ പ്രതിനിധി ദിനേശ് കൊല്ലാട്ട, ജോബി അരണാട്ടുകര, എടമുട്ടം ഫ്രണ്ട്സ് സ്വയം സഹായ സംഘം ഭാരവാഹികളായ ഷാഹിദ് പുതിയ വീട്ടിൽ, എം.വി. നൗഷാദ്, എം.ബി. അക്ഷയ്, പി.എം. ആദർശ് എന്നിവർ സംസാരിച്ചു.