തൃപ്രയാർ: മണപ്പുറം വയോജന ക്ഷേമ സമിതിയുടെ സി.കെ ചന്ദ്രപ്പൻ സ്മാരക പുരസ്കാര സമ്മർപ്പണം തൃപ്രയാർ പ്രിയദർശിനി ഹാളിൽ നടന്നു. പൊതു രാഷ്ട്രീയ പ്രവർത്തന രംഗത്തെ മികച്ച പ്രവർത്തനത്തിനുള്ള സി.കെ ചന്ദ്രപ്പൻ സ്മൃതി അവാർഡ് സി.സി മുകുന്ദൻ എം.എൽ.എക്ക് സമ്മാനിച്ചു. കെ. രാധാകൃഷ്ണൻ എം.പി പൊതുയോഗം ഉദ്ഘാടനം ചെയ്തു.അടിസ്ഥാന ജന വിഭാഗത്തിൻ്റെ വികസനത്തിനായി നിയമസഭയിലും പുറത്തും ജനകീയ ഇടപെടൽ നടത്തിയ ജനപ്രതിനിധിയാണ് സി.സി മുകുന്ദൻ എം.എൽ.എയെന്ന് അദ്ദേഹം പറഞ്ഞു.കലാസാംസ്കാരിക രംഗത്ത് സംവിധായകൻ സിദ്ദീഖ് ഷമീർ, അധ്യാപന രംഗത്ത് നാട്ടിക എസ്.എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക ശലഭ ജ്യോതിഷ്, കൊടുങ്ങല്ലൂർ ബോയ്സ് എച്ച്.എസിലെ കെ.ജി പ്രിയ, സാമൂഹിക സേവന രംഗത്ത് ദിവ്യ അബീഷ്, ആരോഗ്യ രംഗത്ത് ജില്ലാ ജനറൽ ആശുപത്രി ഹെൽത്ത് സൂപ്പർവൈസർ ഹനീഷ്കുമാർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.ഭിന്നശേഷി സൗന്ദര്യ മത്സരത്തിൽ വിജയിയായ അഫിൻ ഫാത്തിമ, ഭിന്നശേഷി മേഖലയിലെ പരിശീലകൻ പെപ്പിൻ ജോർജ്, തീരദേശ മേഖലയിൽ നിന്നും സി.എ പരീക്ഷയിൽ ഉന്നത വിജയം നേടിയ പി.വി ശ്രീലക്ഷ്മി എന്നിവരെ ആദരിച്ചു. മണപ്പുറം വയോജന ക്ഷേമ സമിതി പ്രസിഡൻ്റ് ലാൽ കച്ചില്ലം അധ്യക്ഷനായി. പി.എസ്.പി നസീർ, സംസ്ഥാന ഓർഫണേഷ് കൺട്രോൾ ബോർഡ് അംഗം പുതല്ലൂർ സോമരാജ്, സി.പി ട്രസ്റ്റ് ചെയർമാൻ സി.പി സാലിഹ്, ഇ.ടി ടൈസൺ എം.എൽ.എ, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എം അഹമ്മദ്, ജില്ലാ പഞ്ചായത്ത് മെംബർ വി.എൻ സുർജിത്ത്, ,തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.സി പ്രസാദ്, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ശശിധരൻ, എം.എ ഹാരിസ് ബാബു, ഷൺമുഖൻ വടക്കുംപറമ്പിൽ, എം.കെ വസന്തൻ, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാരായ എം.ആർ ദിനേഷൻ, ഷിനിത ആഷിഖ്, കെ.എസ് മോഹൻദാസ് സംസാരിച്ചു.