ഏങ്ങണ്ടിയൂർ: ഏങ്ങണ്ടിയൂർ ഗ്രാമത്തെ ലഹരി വിമുക്തമാക്കുന്നതിനുള്ള ഒരു വർഷത്തെ തീവ്രയജ്ഞ പരിപാടിക്ക് തുടക്കമായി. ഏകദിന ശിൽപശാല വലപ്പാട് സർക്കിൾ ഇൻസ്പെക്ടർ എം.കെ രമേഷ് ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡൻ്റ് ഒ.കെ പ്രൈസൺ അധ്യക്ഷനായി. മുഖ്യ രക്ഷാധികാരി മനോജ് തച്ചപ്പുള്ളി, സൊലസ്സ് ഫൗണ്ടർ ഷീബഅമീർ, ഫാഷൻ ഡിസൈനർ റിയ ഇഷ, സിനിമാതാരങ്ങളായ നൗഷാദ് അലി, റോമ വശ്വാനി, ക്രൈംബ്രാഞ്ച് സബ് ഇൻസ്പെക്ടർ സാബു, അനിൽകുമാർ പണിക്കശേരി, സജി എളാണ്ടശേരി, ഡോ. സനൽകുമാർ, സത്യകാമൻ മാട്ടുമ്മൽ, ലോലനിജീഷ്, സുനി പത്മനാഭ സംസാരിച്ചു. തുടർന്ന് ലഹരി വിമുക്ത ബോധവൽക്കരണ ക്ലാസ്, സെൽഫ് ഡിഫൻസ് കരാട്ടേ പ്രദർശനം, കളരിപ്പയറ്റ്, അബാക്കസ് പരിശീലനം, സുംബ പരിശീലനം, കിഡ്സ് ബി.എൽ.എസ് അംഗങ്ങളുടെ കലാപരിപാടികൾ അരങ്ങേറി.