കാഞ്ഞാണി: ഗുരുദേവൻ ദീപ പ്രതിഷ്ഠ നടത്തിയ കാരമുക്ക് ശ്രീ ചിദംബര ക്ഷേത്രത്തിൽ വിഷു പൂരത്തിന് കൊടിയേറി. മേൽശാന്തി സിജിത്ത് കൊടിയേറ്റം നിർവഹിച്ചു. ഏപ്രിൽ 14 നാണ് വിഷുപ്പൂരം. ക്ഷേത്ര പരിധിയിലെ 11 ഉത്സവ കമ്മിറ്റികളിൽ നിന്നും ഒരാന മേളത്തോട് കൂടിയ പൂരം എഴുന്നള്ളിക്കും. വിഷുദിനത്തിൽ വൈകിട്ട് 6.30 ക്ഷേത്ര നടയിൽ കൂട്ടി എഴുന്നള്ളിപ്പ് നടക്കും. മണലൂർ കിഴക്ക് കരയുടെ ചെർപ്പുളശ്ശേരി അനന്തപത്മനാഭൻ കൂട്ടിയെഴുന്നള്ളിപ്പിന് തിടമ്പേറ്റും. പുലർച്ചെ നാലിനാണ് രാത്രി പൂരം എഴുന്നള്ളിക്കുക. പ്രസിഡന്റ ബിജു ഒല്ലേക്കാട്ട്, സെക്രട്ടറി ശശിധരൻ കൊട്ടേക്കാട്ട്, ട്രഷറർ വേണുഗോപാലൻ ചേർത്തെടുത്ത് എന്നിവരടങ്ങിയ കമ്മിറ്റിയാണ് നേതൃത്വം നൽകുന്നത്.
previous post