എടത്തിരുത്തി: നവകിരൺ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച രണ്ടാമത് അഖിലേന്ത്യ വോളിബോൾ ടൂർണമെന്റിന് തുടക്കമായി. മുൻ ഇന്ത്യൻ വോളിബോൾ താരവും, അർജ്ജുന അവാർഡ് ജേതാവുമായ സിറിൽ സി.വളളൂർ ടൂർണമെന്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. എടത്തിരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ.ചന്ദ്രബാബു അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജുള അരുണൻ, മുൻ ഇന്ത്യൻ വോളിബോൾ താരം ഗോപിദാസ് എന്നിവർ മുഖ്യാതിഥികളായി.
ക്ലബ്ബ് പ്രസിഡന്റ് പ്രശോഭിതൻ മുനപ്പിൽ, പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.ആർ.നിഖിൽ, പഞ്ചായത്തംഗം സജീഷ് സത്യൻ, മുൻ വോളിബോൾ താരങ്ങളായ പ്രചോദ് പണിക്കശേരി, അൻവർ ഹുസൈൻ, ഷിറാസ് കാവുങ്ങൽ, ഉത്തമൻ, പി.സി.രവി, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ എ.വി.സതീഷ്, കാർത്തിക സജയ് ബാബു, ക്ലബ്ബ് സെക്രട്ടറി പി.ആർ.ശ്രീനിവാസൻ തുടങ്ങിയവർ സംസാരിച്ചു. കേരള പോലീസും, ഇന്ത്യൻ എയർഫോഴ്സും ഏറ്റുമുട്ടിയ ആദ്യ മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് സെറ്റുകൾ നേടി ഇന്ത്യൻ എയർ ഫോഴ്സ് ജേതാക്കളായി. മത്സരത്തിലെ മികച്ച കളിക്കാരനായി എയർഫോഴ്സിലെ മന്നത്ത് ചൗധരിയെ തിരഞ്ഞെടുത്തു.