ചെന്ത്രാപ്പിന്നി: ടാറിങ്ങ് നടത്തിയശേഷം റോഡില്‍ വിതറിയിരുന്ന മെറ്റലില്‍ ബൈക്ക് തെന്നിവീണ് യാത്രക്കാരന് പരിക്ക്. കയ്പമംഗലം കൊപ്രക്കളം സ്വദേശി കാരണാട്ട് സുബ്രഹ്‌മണ്യന്‍ (75)നാണ് പരിക്കേറ്റത്, ഇദ്ദേഹത്തെ എം.എച്ച്.എം. ആംബുലന്‍സ് പ്രവർത്തകര്‍ ചെന്ത്രാപ്പിന്നി അൽ ഇക്ബാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് വൈകീട്ട് ആറ് മണിയോടെ കിഴക്കേ ടിപ്പുസുല്‍ത്താന്‍ റോഡില്‍ ചെന്ത്രാപ്പിന്നി ചിറക്കല്‍ പള്ളിക്കടുത്തായിരുന്നു അപകടം, ഇന്നലെയും ഇന്നുമായി ഇവിടെ നടത്തിയ റീടാറിങ്ങിന് ശേഷം മുകളില്‍ വിതറിയിരുന്ന ചെറിയ മെറ്റിലില്‍ തെന്നിയാണ് ബൈക്ക് വീണതെന്ന് നാട്ടുകാര്‍ പറഞ്ഞു.
previous post