തൃപ്രയാർ: ജനകീയ സൗഹൃദ വേദിയുടെ കഴിമ്പ്രം ബീച്ച് ഫെസ്റ്റ് 11 മുതൽ 18 വരെ വൈകിട്ട് നടക്കും. നാളെ വൈകിട്ട് 6ന് പതാകയുയർത്തൽ എ.യു.രഘുരാമൻ പണിക്കർ നിർവഹിക്കും. 7ന് മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് കലാസന്ധ്യ. 12ന് വേടന്റെ സംഗീത പരിപാടി. 13ന് കളരിപ്പയറ്റ്. 14ന് ഡിജെ നൈറ്റ്. 15ന് ഈശൽ രാവ്. 16ന് മധു ബാലകൃഷ്ണൻ നയിക്കുന്ന മ്യൂസിക്കൽ നൈറ്റ്. 16ന് 2024–25 വർഷത്തെ മികച്ച നാടകമായി തിരഞ്ഞെടുത്ത ‘മുച്ചീട്ടു കളിക്കാരന്റെ മകൾ’ നാടക പ്രവർത്തകർക്ക് പുരസ്കാരം നൽകൽ. 17ന് രാമു കാര്യാട്ട് സിനിമ അവാർഡ് നൈറ്റ്. 18ന് ഇന്ത്യൻ കോസ്റ്റ്ഗാർഡിന്റെ പ്രകടനം, ചെമ്മീൻ ബാൻഡ് ആൻഡ് സീനിയേഴ്സ് മേളം ഫ്യൂഷൻ പരിപാടി എന്നിവയുണ്ടാകുമെന്ന് സംഘാടക സമിതി ഭാരവാഹികളായ ശോഭ സുബിൻ, ഷൈൻ നെടിയിരിപ്പിൽ, ഉണ്ണിക്കൃഷ്ണൻ തൈപ്പറമ്പത്ത് എന്നിവർ അറിയിച്ചു.