അരിമ്പൂർ: ഏപ്രിൽ 27, 28 തീയതികളിൽ അരിമ്പൂർ ഗുരുദേവ ഓഡിറ്റോറിയത്തിൽ വച്ച് നടത്തുന്ന ആൾ കേരള ടെയ്ലേഴ്സ് അസോസിയേഷൻ (എ.കെ.ടി.എ.) 25-ാമത് തൃശൂർ ജില്ലാ സമ്മേളനത്തിനുള്ള സംഘാടക സമിതി രൂപീകരിച്ചു. കെ.എ.ജോയ് (ചെയർമാൻ), പീതാംബരൻ ഇയ്യാനി (ജനറൽ കൺവീനർ), ഷൈല ജോയ് (ട്രഷറർ) എന്നിവർ ഭാരവാഹികളായി 101 അംഗ സ്വാഗതസംഘമാണ് രൂപീകരിച്ചത്. സമ്മേളന ദിവസം നടക്കുന്ന റാലിയിൽ രണ്ടായിരത്തിലധികം തയ്യൽ തൊഴിലാളികൾ അണിനിരക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം മന്ത്രി ഡോ.ആർ.ബിന്ദു ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറൽ സെക്രട്ടറി എൻ.സി.ബാബു, ജില്ല സെക്രട്ടറി എം.കെ.പ്രകാശൻ, പ്രസിഡൻ്റ് അബ്ദുൾ ഖാദർ എടവിലങ്ങ്, ട്രഷറർ പി.എം.പുഷ്പകുമാരി, സംസ്ഥാന-ജില്ലാ ന
നേതാക്കളടക്കമുള്ളവരും സമ്മേളനത്തിൽ പങ്കെടുക്കും.