വാടാനപ്പള്ളി: കേന്ദ്ര സർക്കാറിന്റെ പാചക വാതക വിലവർധനവിൽ പ്രതിഷേധിച്ച് കെ.എസ്.കെ.ടി.യു.വാടാനപ്പള്ളി, തൃത്തല്ലൂർ, വനിതാ സബ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാടാനപ്പള്ളി സെന്ററിൽ അടുപ്പ് കൂട്ടി സമരം നടത്തി. ഏരിയ ജോയിന്റ് കൺവീനർ കെ.ബി. സുധ ഉദ്ഘാടനം ചെയ്തു. വാടാനപ്പള്ളി വനിത കൺവീനർ കാഞ്ചന രാജു അധ്യക്ഷത വഹിച്ചു. കൺവീനർ ബീന ഷെല്ലി, സി.പി.എം. വാടാനപ്പള്ളി ലോക്കൽ സെക്രട്ടറി വി.എ. ഷാജുദ്ദീൻ, സി.പി.എം. തൃത്തല്ലൂർ ലോക്കൽ സെക്രട്ടറി സുരേഷ് മഠത്തിൽ, മധു , ഷൈന മുഹമ്മദ്, പ്രമീള ബൈജു , കെ. കെ. അനിൽകുമാർ, തൃത്തല്ലൂർ, മഹിളാ അസോസിയേഷൻ സെക്രട്ടറി വത്സല വിനോദ്, പ്രസിഡന്റ് ഷക്കീല ഉസ്മാൻ, ഹുസൈൻ, പ്രേമം രാജ്, എ. ആർ .വാസു, രേണുക ബാബു, ബീന ജോയ്,ഓമന ശശിധരൻ, സരസ്വതി, ബേബി, ഷൈന മുഹമ്മദ് എന്നിവർ സംസാരിച്ചു.