തൃപ്രയാർ: രാഷ്ട്രീയ-സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ നിറഞ്ഞുനിന്ന സലിം രാജിൻ്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. തളിക്കുളം ബ്ലൂമിങ് ബഡ്സ് സ്കൂളിൽ നടന്ന അനുസ്മരണ സമ്മേളനം എം.പി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.കെ ആർ സീത അധ്യക്ഷയായി. അശോകൻ ചരുവിൽ, പി.എൻ ഗോപീകൃഷണൻ, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, ടി.എ ഉഷാകുമാരി, കെ.എ വിശ്വംഭരൻ,വർഗ്ഗീസ് ആൻ്റണി, അഡ്വ. വി.ഡി പ്രേം പ്രസാദ്, പി.ഐ സജിത, അരവിന്ദൻ പണിക്കശ്ശേരി, പി. സുൾഫിക്കർ, ഇ.പി ശശികുമാർ എന്നിവർ സംസാരിച്ചു. വി.കെ.എസ് ഗായക സംഘത്തിൻ്റെ നേതൃത്വത്തിൽ സലിംരാജ് രചന നിർവ്വഹിച്ച ഗാനങ്ങളുടെ അവതരണവും ഉണ്ടായിരുന്നു.