ചേർപ്പ്: നാടൻ പച്ചക്കറികളുടെ വിഷുച്ചന്ത ഒരുക്കി പൂച്ചിന്നിപ്പാടം ജെ പി സേവ സമിതി. തുടർച്ചയായി ഏഴാം തവണയാണ് പൂച്ചിന്നിപ്പാടം ജംഗ്ഷനിൽ ജെപി സേവാ സമിതി പ്രവർത്തകർ സൗജന്യ വിഷുച്ചന്ത ഒരുക്കുന്നത്. വിഷു സംക്രമായിരുന്ന ദിവസമായിരുന്ന ഇന്നലെ ചുറ്റുവട്ടത്തെ പഴങ്ങളും പച്ചക്കറികളും ശേഖരിച്ചാണ് നാടൻ വിഷു ചന്ത ഇവർ ഒരുക്കിയത്. കൊന്നപ്പൂവും ചക്കയും മാങ്ങയും കായയും തുടങ്ങിയ തികച്ചും വിഷ രഹിത പച്ചക്കറികൾ ആവശ്യക്കാർക്ക് ഇഷ്ടാനുസരണം എടുക്കാം എന്നതായിരുന്നു. ചന്തയുടെ പ്രത്യേകത. സേവനം തന്റെ ജീവിതത്തിലൂടെ മാതൃകയാക്കിയ ജയപ്രകാശ് എന്ന ജെ.പി യുടെ പാത സ്മരണ പിന്തുടർന്നാണ് ജെപി സേവാ സമിതി ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നത്. ടി.ബി മോഹനൻ, ഉദയൻ, കണ്ണൻ, ജീവൻ, സുന്ദരൻ, ഷാജി, മധു, കൃബരദേവ, വിഷ്ണു, സുനി ചാത്തക്കുടം, തിലകൻ, രാമകൃഷ്ണൻ, ടോണി കോട്ടയം, വൈശാഖ് തുടങ്ങിയവർ നേതൃത്വം നൽകി. രാവിലെ മുതൽ ആരംഭിച്ച വിഷു ചന്ത ഉച്ചവരെ നീണ്ടു.
‘