പുത്തൻപീടിക: സൊസൈറ്റി ഓഫ് വിൻസെൻ്റ് ഡി പോൾ പുത്തൻ പീടിക കോൺഫ്രൻസിൻ്റെ നേതൃത്വത്തിൽ ഓശാന ഞായറാഴ്ച്ച പള്ളി പാരീഷ് ഹാളിൽ വെച്ച് സീനിയേഴ്സ് ഡേ ആഘോഷിച്ചു. വികാരി ഫാ.ജോസഫ് മുരിങ്ങാത്തേരി ഉദ്ഘാടനം ചെയ്തു. വിൻസെൻ്റ് ഡി പോൾ സൈാസൈറ്റി പ്രസിഡൻ്റ് ഡേവീസ് മാളിയേക്കൽ അധ്യക്ഷത വഹിച്ചു. 65 വയസിന് മുകളിൽ പ്രായമുള്ള ഇടവകയിലെ മാതാപിതാക്കളുടെ ഒരു സംഗമമായാണ് സീനിയേഴ്സ് ഡേ നടത്തിയത്. വിൻസെൻ്റ് ഡി പോൾ സൈാസൈറ്റിയിൽ പ്രവർത്തിക്കുന്ന ഏറ്റവും പ്രായം കൂടിയ കെ ഡി ചാക്കു, ടി.ഡി ജോർജ്, ടി.എം ജോസ്, പി.പി വർഗീസ് , ടി ഡി ഫ്രാൻസീസ് എന്നിവരെ ആദരിച്ചു. പഴുവിൽ ഫൊറോന വിൻസെൻ്റ് ഡി പോൾ സൈാസൈറ്റി പ്രസിഡൻ്റ് ടി.പി വർഗീസ് ക്ലോത്ത് ബാങ്കിൻ്റെ ഉദ്ഘാടനം നടത്തി. പാദുവ കോൺവെൻ്റ് സുപ്പീരിയർ സിജി ആൻ്റോ, ട്രസ്റ്റി ജോജി മാളിയേക്കൽ, സൈാസൈറ്റി സെക്രട്ടറി അഡ്വ. ടി.എഫ് ആൻ്റണി എന്നിവർ പ്രസംഗിച്ചു. വിശുദ്ധ കുർബാനയും സ്നേഹവിരുന്നും ഉണ്ടായിരുന്നു.